Googel Pixel 11, Pixel 11 Pro, Pixel 11 Pro XL എന്നിവയ്ക്കൊപ്പം Google Pixel 11 Pro Fold ഫോണുമാണ് ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചത്. ഫോണുകളെ കൂടുതൽ സ്മാർട്ടും ഉപയോഗപ്രദവുമാക്കുന്നതിനായി കൂടുതൽ ജെമിനി അധിഷ്ഠിത ഫീച്ചറുകളും ഉൾപ്പെടുത്തിയാൽ ഗൂഗിൾ പിക്സൽ 11 സീരീസിന്റെ വരവ്. ഇപ്പോൾ ലോഞ്ച് ചെയ്ത ഗൂഗിൾ പിക്സൽ 11 സീരീസ് ഫോണുകളുടെ സവിശേഷതകളും വിലയും അറിയാം. നാല് മോഡലുകളിലെ ഏറ്റവും വില കുറഞ്ഞ, സ്റ്റാൻഡേർഡ് മോഡലാണ് ഗൂഗിൾ പിക്സൽ 11 5ജി. ഗൂഗിൾ പിക്സൽ 11 പ്രോ XL മോഡലിന് 6.8 ഇഞ്ച് സൂപ്പർ ആക്ച്വ LTPO OLED ഡിസ്‌പ്ലേയാണുള്ളത്.